ശ്യാമദ്രവ്യം (Dark Matter)
![]() |
image source |
സൂര്യനും ഗ്രഹങ്ങളും ഗാലക്സികളും മണ്ണും വായുവും ഉള്പ്പടെ നമുക്ക് അനുഭവേദ്യമായ ദ്രവ്യം പ്രപഞ്ചത്തില് വെറും 4.6 ശതമാനമേ വരൂ. പ്രകാശം പ്രതിഫലിപ്പിക്കുകയോ ആഗിരണം ചെയ്യുകയോ ചെയ്യുന്നതാണ് ഈ ദ്യശ്യദ്രവ്യം. ബാക്കിയുള്ളതില് 23 ശതമാനത്തോളം ശ്യാമദ്രവ്യമാണ് (dark matter).
സാധാരണദ്രവ്യവുമായി ഒരു തരത്തിലും പ്രതിപ്രവര്ത്തിക്കാത്ത ഈ നിഗൂഢ ദ്രവ്യരൂപമാണ് ഗാലക്സികളെ അവയുടെ രൂപത്തില് നിലനിര്ത്തുന്നത്. ഗാലക്സികളില് അനുഭവപ്പെടുന്ന ശക്തമായ ഗുരുത്വാകര്ഷണത്തിന് പിന്നില് ശ്യാമദ്രവ്യമാണെന്നു കരുതുന്നു. ടെലസ്കോപ്പുകളും ഉപഗ്രഹങ്ങളും വഴി ശ്യാമദ്രവ്യത്തിന്റെ സാന്നിധ്യത്തിന് പരോക്ഷമായ തെളിവ് ലഭിച്ചിട്ടുണ്ട്. ശ്യാമദ്രവ്യത്തേക്കള് നിഗൂഢമായ ശ്യാമോര്ജ (dark energy) മാണ് പ്രപഞ്ചത്തില് ബാക്കിയുള്ള 72 ശതമാനത്തോളം ഭാഗം.
Weakly Interacting Massive Particles - WIMPs
![]() |
image source |
Dark Matter Shows Gravity
CLASH OF CLUSTERS (DARK MATTER)
Extra Dimensions
According to the Quran, we cannot see nor collide with Jinn but they have weight
ജിന്ന് എന്നൊരു വര്ഗത്തെപ്പറ്റി നാം കേട്ടിട്ടുണ്ടല്ലോ. അദൃശ്യമാക്കപ്പെട്ടത് എന്നതാണ് ജിന്ന് എന്ന പദത്തിന്റെ അര്ഥം. എന്നാല് നമ്മില് അധികം പേരും ശ്രദ്ധിക്കാതിരുന്ന ഒര്ത്ഥം കൂടിയുണ്ട് ജന്ന എന്ന പദത്തിന്, എന്തിനെയെങ്കിലും അല്ലെങ്കില് ആരെയെങ്കിലും വലയം ചെയ്യുക, പൊതിയുക, ചുരുട്ടുക എന്നൊക്കെയാണത്. ജിന്നിനെ പറ്റിയുള്ള ഈ രണ്ടു അര്ത്ഥങ്ങളും ചേര്ത്ത് വായിക്കുമ്പോള് ചുരുട്ടല് അല്ലെങ്കില് വലയം ചെയ്യപ്പെടല് വഴി അദൃശ്യമാക്കപ്പെട്ടത് എന്ന് കണ്ടെത്താനാകും.
പരിശുദ്ധ ഖുര്ആന് പറയുന്നു
( سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ ) الرحمن (31) Ar-Rahmaan
ഭൂമിക്ക് ഭാരമായ മനുഷ്യരേ, ജിന്നുകളേ! നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നുണ്ട്. (വിശുദ്ധ ഖുര്ആന്– അര്റഹ്മാന്:31)
അറബിയില് തുകല് ثقل എന്ന് പറയുന്നത് weight ആണ് . തഖ്ലൈന് ثقلين എന്ന് പറഞ്ഞാല് രണ്ടിനുമുള്ള ഭാരം എന്ന് വരും . അതായത് ജിന്നുകള്ക് ഭാരം ഉണ്ട് പക്ഷെ നമുക്കവയെ കാണാനോ കൂട്ടിമുട്ടാനോ സാധിക്കില്ല പക്ഷെ അവയുടെ ഗുരുത്വാഗര്ഷണം അനുഭവമാവും .String Theory
According to the Quran, only the lowest heaven has visible light
പരിശുദ്ധ ഖുര്ആന് പറയുന്നു :
( فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا ۚ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ) فصّلت (12)
‘അങ്ങനെ രണ്ടു നാളുകളിലായി അവന്‍ ഏഴാകാശങ്ങളാക്കി. ഓരോ ആകാശത്തിലും അതിന്റെ നിയമം ബോധനംചെയ്തു. അടുത്തുള്ളുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. നല്ലപോലെ ഭദ്രമാക്കുകയും ചെയ്തു. പ്രതാപിയും സകലതും അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിത്്’.(വിശുദ്ധ ഖുര്‍ആന്‍ ഫുസ്സ്വിലത്ത്:12)
ഖുര്‍ആന്‍ പറയുന്നത് അല്ലാഹ് 7 ആകാശങ്ങള്‍ നിര്‍മിച്ച് ദൃശ്യപ്രകാശത്തിന്റെ സാധുത ഒന്നാം ആകാശത്തുമാത്രം പരിമിതപ്പെടുത്തി എന്നാണ്. ആദ്യത്തെ ആകാശത്തില്‍ അല്ലാഹു വിളക്കും അതിലെ പ്രകാശവും സംവിധാനിച്ചിരിക്കുന്നു.എന്നാല്‍ മറ്റു 6 ആകാശങ്ങളില്‍ ഈ പ്രകാശം വസ്തുക്കളെ ദൃഷ്ടിഗോചരമാക്കുകയില്ല. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതാണത്.
Gravitational Lensing
ശാസ്ത്രജ്ഞര്‍ തമോദ്രവ്യം കണ്ടെത്തിയത് ഗുരുത്വലെന്‍സ് പ്രതിഭാസത്തിലൂടെയാണ്. വിശിഷ്ട ആപേക്ഷികസിദ്ധാന്തത്തിന്റെ ഒരു കണ്ടെത്തലായിരുന്നു ഗുരുത്വലെന്‍സ്. ശക്തമായ ഗുരുത്വാകര്‍ഷണ മേഖലയിലൂടെസഞ്ചരിക്കുന്ന പ്രകാശം വളയും. തമോദ്രവ്യം പ്രകാശം പുറത്തു വിടുന്നില്ലെങ്കിലും നമുക്ക് അവയുടെ സ്ഥാനം ഗുരുത്വലെന്‍സ് പ്രതിഭാസത്തിലൂടെ കണ്ടെത്താനാകും. അകലങ്ങളിലെ നക്ഷത്രങ്ങളെയോ ഗ്യാലക്‌സികളെയോ നാം വീക്ഷിക്കുമ്പോള്‍ നമുക്കും അവയ്ക്കുമിടയില്‍ തമോദ്രവ്യം ഉണ്ടെങ്കില്‍ ഗുരുത്വലെന്‍സ് മൂലം നാം വീക്ഷിക്കുന്ന ഗ്യാലക്‌സിയുടെ ഒന്നിലധികം പ്രതിബിംബങ്ങള്‍ കാണാനാകും.
പരിശുദ്ധ ഖുര്ആന് പറയുന്നു :
الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًاۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ
ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ
ഏഴു ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാകുന്നു അവന്‍. ദയാപരനായ അവന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും നീ കാണുന്നുണ്ടോ? വീണ്ടും വീണ്ടും നോക്കൂ നിന്റെ കണ്ണ് തോറ്റുതളര്‍ന്ന് നിന്നിലേക്കുതന്നെ തിരിച്ചുവരും (വിശുദ്ധ ഖുര്‍ആന്‍– അല്‍ മുല്‍ക്:3,4).
അറബിയില്‍ ഫുതുര്‍ فُطور ഒന്നുമില്ലായ്മയില്‍ നിന്നും സ്രിഷ്ടിക്കുക്ക എന്നാണ് . ഫതര فَطَرَ സൃഷ്ടിച്ചു എന്നും.
ഏഴു ആകാശങ്ങളെ അടുക്കുകളായി (superimposed) അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. തുടര്‍ന്ന് അല്ലാഹു പ്രസ്താവിക്കുന്നത് സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും മനുഷ്യന്‍ കാണുകയില്ലെന്നാണ്. പ്രപഞ്ച വിജ്ഞാനത്തിലെ അടിസ്ഥാന സങ്കല്പങ്ങളില്‍ ഒന്നാണ് ഏകാത്മകത (homogenetiy). ഏകാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് പ്രപഞ്ചത്തിന്റെ എതോരുഭാഗം എടുത്താലും ഒന്ന് മറ്റൊന്നിനെപ്പോലെയിരിക്കും എന്നാണ്. താരതമ്യേന ചെറിയ ദൂരങ്ങള്‍ക്ക് ഇത് ബാധകമല്ല.എന്നാല്‍ കോടിക്കണക്കിനു പ്രകാശവര്‍ഷം വലുപ്പമുള്ള ഒരു പ്രദേശമെടുത്താല്‍ അതിന്റെ സാമാന്യ ഘടനയും ചേരുവകളും തന്നെയായിരിക്കും അതെ വലുപ്പമുള്ള മറ്റൊരു പ്രദേശത്തിന്റെയും.സൃഷ്ടിപ്പില്‍ ഏറ്റക്കുറവുകള്‍ കാണില്ലെന്ന് സാരം.
തുടര്‍ന്ന് അല്ലാഹു ചോദിക്കുന്നു, നീ വല്ല വിടവ് കാണുന്നുണ്ടോ?
തീര്‍ച്ചയായും അതെ എന്നായിരിക്കും സത്യനിഷേധികളുടെ മറുപടി. കാരണം പ്രപഞ്ചത്തില്‍ കോടിക്കണക്കിനു പ്രകാശവര്‍ഷം ദൂരമുള്ള ശൂന്യത ഉണ്ടെന്നാണല്ലോ വെപ്പ്.എന്നാല്‍ എന്താണ് ഈ ശൂന്യത? നമ്മുടെ സാമ്പ്രദായികവിശകലനത്തില്‍ വായുവും മറ്റു പദാര്‍ത്ഥങ്ങളും ഇല്ലാത്ത അവസ്ഥയെ ആയിരുന്നു ശൂന്യത എന്ന് വിളിച്ചു പോന്നിരുന്നത്.എന്നാല്‍ ഇന്ന് ആധുനിക ശാസ്ത്രം പറയുന്നത് ശൂന്യത എന്ന് നാം പറയുന്നിടത്ത് ഉയര്‍ന്നമാനങ്ങളില്‍ ഉള്ള പദാര്‍ത്ഥങ്ങളോ ഊര്‍ജ്ജമോ ഉണ്ടാകാം എന്നാണ്. തുടര്‍ന്ന് ഖുര്‍ആനില്‍ അടുത്ത ആയത്തില്‍ വ്യക്തമാക്കുന്നത് നീ നിന്റെ ദൃഷ്ടിയുടെ ദിശ മാറ്റിയാല്‍ നിന്റെ മറുപടി ‘ഇല്ല,വിടവുകള്‍ കാണുന്നില്ല’ എന്നാകും. അതുകൊണ്ടാണ് ആദ്യം വിടവുകള്‍ കാണുന്നുണ്ടെന്ന് പറഞ്ഞവന്‍ പിന്നെ പരാജിതനാവുന്നത്.എന്തുകൊണ്ടാണ് ദൃഷ്ടിയുടെ ദിശ മാറ്റേണ്ടി വരുന്നത് ? എന്തുകൊണ്ടാണ് വീണ്ടും വീണ്ടും നോക്കേണ്ടി വരുന്നത്? അതിനുകാരണം തമോദ്രവ്യത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം മൂലം ഗുരുത്വലെന്‍സ് എന്ന പ്രതിഭാസം ഉണ്ടാവുകയും നാം വീക്ഷിക്കുന്ന വസ്തുവിന്റെ ഒന്നിലധികം പ്രതിബിംബങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുവെന്നതാണ്.
ഗുരുത്വലെന്‍സ് മൂലം തമോദ്രവ്യത്തിന്റെ പശ്ചാത്തലത്തിലുള്ള (ചിത്രത്തില്‍) പ്രതിബിംബത്തിനു സ്ഥാനചലനം സംഭവിക്കുന്നുണ്ട്.തമോദ്രവ്യം പ്രകാശം പുറപ്പെടുവിക്കാത്തതിനാല്‍ നമുക്ക് പശ്ചാത്തലത്തിലുള്ള വസ്തുവില്‍ നിന്നുള്ള പ്രകാശത്തെ പിന്തുടരേണ്ടതുണ്ട്. നമ്മില്‍ നിന്ന് ഖ്വാസാറിലേക്കുള്ള ദൂരവും ലെന്‍സിങ്ങിന്റെ കോണും(angle) അനുസരിച്ച് നാം തമോദ്രവ്യത്തിന്റെ പരിമാണം കണക്കാക്കുന്നു. അതിനാല്‍ തമോദ്രവ്യം കണ്ടെത്താന്‍ ആദ്യം ആകാശത്തേക്കും പിന്നീട് ഇവിടേക്കും വീണ്ടും ആകാശത്തേക്കും നോക്കേണ്ടതുണ്ട്. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ നീ രണ്ടു തവണ നോക്കുവാന്‍ പറയുന്നത്. അപ്പോള്‍ നിനക്ക് പ്രപഞ്ച സൃഷ്ട്ടിപ്പില്‍ വിടവുകള്‍ ഇല്ലെന്നും ദൃഷ്ടി ഗോചരമല്ലാത്ത സൃഷ്ടിപ്പുകള്‍ ഉണ്ടെന്നും മനസ്സിലാകും.
ഈ ആനിമേഷനില്‍ കാണുന്ന വിവധ നിറത്തിലുള്ള സ്ട്രിന്ഗുകള്‍ യഥാര്‍ത്ഥത്തില്‍ പല ഡൈമെന്‍ഷനുകളില്‍ വൈബ്രേറ്റ് ചെയ്യ്തുകൊണ്ടിരിക്കുകയാണ് . ഇവ ഗുരുത്വാഗര്‍ഷണം കൊണ്ടാലാതെ പരസ്പരം പ്രവര്‍ത്തനം നടത്തുകയില്ല . സ്ട്രിംഗ് തിയറി പ്രകാരം പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങള്‍ (gravitational force, eletcro magnetic force, strong & weak nuclear forces) അതിന്റെ തനതായ സ്വരൂപം കാണിക്കുന്നത് 10 dimension നുകളില്‍ ആണ്. ഒരു ദ്വിമാന തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ഥലങ്ങളും സ്വാതന്ത്ര്യവും ത്രിമാന തലത്തില്‍ ലഭ്യമാണ്. വൈദ്യുതകാന്ത, അണുകേന്ദ്രമണ്ഡലങ്ങൾ തരംഗരൂപത്തിലാണ് നിലകൊള്ളുന്നത്. ഗുരുത്വാകർഷണമേഖലയും ഗ്രാവിറ്റോൺ കണികകളാൽ നിബദ്ധമാണെന്ന് ഇപ്പോൾ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്തമായ ഡൈമെന്‍ഷനില്‍ ആണെങ്കില്‍ പോലും ഗ്രാവിറ്റോണുകളെ സ്ട്രിംഗ്ഉകള്‍ വെളിയിലേക്ക് വിട്ടാല്‍ മറ്റു സ്ട്രിംഗ്ഉകള്‍ അവയെ വലിച്ചെടുക്കുന്നു. ഗ്രാവിറ്റൊനുകള്‍ സഞ്ചരിക്കുന്ന സ്ഥലത്തിന് പറയുന്ന പേരാണ് ബള്‍ക്ക് .
( لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَىٰ )
ഇവിടെ അല്ലാഹു extra dimensions മാത്രമല്ല പറയുന്നത് അവയ്ക്കിടയിലുള്ളതും (برزخ, ) ബള്‍ക്ക് , ഗ്രാവിട്ടോന്‍ സഞ്ചരിക്കുന്ന സ്ഥലത്തെയും സൂചിപ്പിക്കുന്നു .
Bulk
പരിശുദ്ധ ഖുര്ആന് പറയുന്നു :
( لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَىٰ )
طـه (6) Taa-Haa
അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.
Multiverse (several universes superimposed above each other)
what do those six extra spatial dimensions look like?
പരിശുദ്ധ ഖുര്ആന് പറയുന്നു :
وَالسَّمَاءِ ذَاتِ الْحُبُكِ ﴾And the heaven that has weaves (Hubuk in Arabic).[Quran 51.7]
حُبُكِ ഹുബുക് എന്നത് ഹബക എന്നതിന്റെ ബഹുവജനം ആണ് അതിന്റെ അര്‍ഥം കേട്ടിയുണ്ടാകിയത്, knot എന്നൊക്കെയാണ് . യഥാര്‍ത്ഥത്തില്‍ ഈ multiverse (seven heavens) വൃത്തത്തിലുള്ള യുനിവേര്സുകളെ ബന്ധിപിച്ചതാണ് .
പരിശുദ്ധ ഖുര്ആന് പറയുന്നു :
( فَلَا أُقْسِمُ بِالشَّفَقِ )
الإنشقاق (16) Al-Inshiqaaq
എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:
( لَتَرْكَبُنَّ طَبَقًا عَن طَبَقٍ )
الإنشقاق (19) Al-Inshiqaaq
തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്
ഇവിടെ "തബക് طبق" എന്നതിന്റെ അര്‍ഥം "അടുക്കു " "a layer" എന്നതാണ് . "തിബ്ബാക് طباق" എന്നത് നാമവിശേഷണം ആണ് അതിന്റെ അര്‍ഥം "superimposed" "മറ്റൊന്നിന്റെ മുകളില്‍ വയ്‌ക്കുക" എന്നതാണ് , ഇത് ഉപയോഗിച്ചിരിക്കുന്നത് ഏഴു ആകാശങ്ങളെ വിവരിക്കാന്‍ ആണ് "سبع سموات طباق".
The superimposed heavens in the Quran are the extra spatial dimensions in modern physics.
References:
1- NASA Finds Direct Proof of Dark Matter, NASA RELEASE 06-297, August 21, 2006.
2- Yannick Mellier, First Glimpse of Dark Matter Distribution, Hawaii , March 7, 2000.
3- Jonathan Amos, Dark matter comes out of the cold, , www.bbc.co.uk, 5 February 2006.
4- Finding Dark Matter, www.nasa.gov, December 19, 2001.
5- Mystery of Galaxies Full of Dark Matter Solved, Scientific American, February 16, 2007.
6- Mapping the Cosmic Web of Dark Matterwww.nasa.gov.
7 Strange Galaxy and Dark Matter, www.nasa.gov, June 25, 1998.
8- Robert Sanders, "Dark matter" forms dense clumps in ghost universe, www.berkeley.edu, 05 November 2003.
9- http://www.islampadasala.com/uyarnna_manangal_adava/
10- Greatest Mysteries: Where is the Rest of the Universe? www.space.com, 20 August 2007.
11-http://kurinjionline.blogspot.in/2009/12/blog-post_21.html
12- West, Michael J. "Clusters of Galaxies." The Astronomy and Astrophysics Encyclopedia. New York : Van Nostrand Reinhold, 1992.
13- Griest, Kim. "The Search for the Dark Matter: WIMPs and MACHOs." Annals of the New York Academy of Sciences. vol 688. 15 June 1993.
14- http://astromaars.blogspot.in/2013/11/blog-post_21.html
15- Kim Nilsson,Falling Onto the Dark, ESO 23,Science release, 3 july 2006.
ഇതിന്‍റെ ബാക്കി കൂടി പ്രതീക്ഷിക്കട്ടെ
ReplyDeleteIn sha Allah
ReplyDeleteWow...i witness again...there is no God but Allah...all praise to him...
ReplyDelete