Tuesday, 25 October 2016

Vision

Vision


Optical illusion

നമ്മുടെ മസ്തിഷ്കത്തെ വഞ്ചിക്കുന്ന കണ്ണിൻറെ കാഴ്ചകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ (optical illusion) എന്ന് ഒറ്റവാക്കിൽ പറയാം .
കണ്ണെന്ന ക്യാമറയിലൂടെ നാം പകർത്തിയ ചിത്രങ്ങൾ മസ്തിഷ്കമെന്ന സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്ത് പുറത്ത് വിടുമ്പോഴാണ്‌ നാം ഒരു വസ്തുവിനെ വ്യക്തമായി കാണുന്നത് , മസ്തിഷ്കത്തിൻറെ ഈ എഡിറ്റിംഗ് രഹസ്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ് .നമ്മുടെ നേത്രങ്ങൾ നൽകുന്ന അതേ രൂപത്തിലല്ല മസ്തിഷ്കം ആ ചിത്രത്തെ മനസ്സിലാക്കുന്നതും ചിത്രങ്ങൾ രൂപപ്പെടുത്തുന്നതും , മസ്തിഷ്കത്തിന് ചില എഡിറ്റിംഗ് കുസൃതികളുണ്ട് അവയാണ് ഒപ്റ്റികൾ ഇല്ല്യൂഷൻ എന്ന പ്രതിഭാസത്തിനുള്ള പ്രധാന കാരണം .
നിങ്ങൾ എന്ത് കണ്ടു എന്നതിനെ ആശ്രയിച്ചല്ല മസ്തിഷ്കം ചിത്രം രൂപപ്പെടുത്തുന്നത് മറിച്ച് നിങ്ങൾ നിത്യജീവിതത്തിൽ കാണുന്ന യാതാർത്ഥ ലോകവുമായി ചേർത്താണ് മസ്തിഷ്കം കാര്യങ്ങൾ ഗ്രഹിക്കുന്നതും ചിത്രങ്ങൾ രൂപപ്പെടുത്തുന്നതും.

eg:

   


അഡെൽസണ്ണിന്റെ ചെക്കർ ഷാഡോ മിഥ്യ അല്ലെങ്കിൽ ചെക്കർ ഷാഡോ മിഥ്യ എന്നൊക്കെയറിയപ്പെടുന്ന സമനിറ മിഥ്യ 1995-ൽഎം.ഐ.ടി.യിലെ വിഷൻ സയൻസ് അദ്ധ്യാപകനായിരുന്ന എഡ്‌വാർഡ് എച്ച്. അഡെൽസൺ അവതരിപ്പിച്ച ഒരു വീക്ഷണ മിഥ്യയാണ്‌(optical illusion)[1]. ചിത്രത്തിൽ കാണുന്ന A,B എന്നീ സമചതുരങ്ങൾ കാഴ്ചയിൽ വ്യത്യസ്ത നിറങ്ങളായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒരേ നിറം തന്നെയുള്ളവയാണ്‌. ഇതു തെളിയിക്കുന്നതിനു ഈ ചിത്രം ഒരു ഫോട്ടോ എഡിറ്റ് സോഫ്റ്റ്‌വെയറിലിട്ട് ആ നിറമുള്ള ഭാഗങ്ങൾ പരിശോധിച്ചാൽ മതിയാകും. അടയാളപ്പെടുത്തിയ രണ്ടു ചതുരങ്ങളൊഴിച്ച് ബാക്കി എല്ലാം നീക്കം ചെയ്താൽ മിഥ്യ അകലുന്നതു കാണാം.


മറ്റൊരു പ്രശ്നം മസ്തിഷ്കത്തിൻറെ വേഗതയാണ് ,നാം കാണുന്ന അതേ വേഗത്തിളല്ല നമുക്ക് മസ്തിഷ്കം ചിത്രം നല്കുന്നത് ,കണ്ട കാഴ്ച നമുക്ക് അനുഭവപ്പെടാൻ സെക്കന്റിന്റെ പത്തിൽ ഒരംശം സമയം വേണം .ഈ സമയം വളരെ കുറവാണെന്ന് നമുക്ക് തോന്നും .എന്നാൽ നിങ്ങൾ ഒരു സെക്കന്റിൽ ഒരു 1 cm ചലിക്കുന്നു എങ്കിൽ പത്ത് സെക്കന്റിൽ അത് 10 cm ആയി ,അത് വലിയ ദൂരം തന്നെയാണ് .ഈ പ്രശ്നം പരിഹരിക്കാനായി മസ്തിഷ്കം ചില ഊഹങ്ങളും എളുപ്പവഴികളും (shortcuts) ഉപയോഗിക്കുന്നു .മുൻകാല കാഴ്ചകളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഊഹങ്ങൾ , എളുപ്പത്തിൽ മനസ്സിലാക്കാൻ മറ്റൊരു ഉദാഹരണം നൽകാം താഴെ പറയുന്ന അപൂർണ്ണമായ വചനങ്ങൾ നിങ്ങൾ തെറ്റുകൂടാതെ എന്താണെന്ന് ഊഹിക്കാൻ സാധിക്കുന്നില്ലേ ?

W at ar ou rea ing ?
Y ou a e not readi g th s ?


ഇവിടെ നിങ്ങൾ വായിച്ചതും ഞാൻ എഴുതിയതും രണ്ടും വെത്യസ്ത മാണ് അതുപോലെയാണ് നേത്രം നൽകുന്ന കാഴ്ചകളിൽ മസ്തിഷ്കം ചെയ്യുന്നതും .
ചുരുക്കത്തിൽ മസ്തിഷ്കം എഡിറ്റ് ചെയ്ത നൽകുന്ന കാഴ്ചകളുടെ ഒരു ലോകമാണ് നാം കണ്ണുകളിലൂടെ കാണുന്നത് .മസ്തിഷ്കത്തിൻറെ എഡിറ്റിംഗ് സൂത്രങ്ങൾ അറിയുമെങ്കിൽ നിങ്ങൾക്ക് ചില ചിത്രങ്ങളിലൂടെ മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കാം .ഈ വിദ്യയാണ് ഇല്ല്യൂഷനിൽ മുഴുക്കെ ഉപയോഗിക്കുന്നത് .നിങ്ങൾ കാണുന്ന പല ഹോളിവുഡ് ചലച്ചിത്രങ്ങളിലും മാജിക്കിലുമെല്ലാം ഈ വിദ്യ ഉപയോഗിക്കുന്നുണ്ട് . 

The World Of Colors



വർണ്ണങ്ങൾ ഇല്ലാത്ത പ്രപഞ്ചം ഒരു നിമിഷം സങ്കൽപിച്ചു നോക്കുക ,എത്ര വിരസമായിരിക്കും അത് ! നാം ഈ പ്രപഞ്ചത്തിലെ പല കാഴ്ചകളും ആസ്വദിക്കാനുള്ള കാരണം വർണ്ണങ്ങളാണ്!,എന്താണ് വർണ്ണങ്ങൾ എന്ന് ചിന്തിച്ചിട്ടുണ്ടോ ? സത്യത്തിൽ വർണ്ണങ്ങൾ എന്ന ഒന്ന് പ്രപഞ്ചത്തിലുണ്ടോ ? പരിശോധിക്കാം , വർണ്ണങ്ങളെ സംബന്ധിച്ച് വിശദീകരിക്കുന്നതിന് മുൻപ് പ്രകാശത്തെ കുറിച്ച് നാം ഒരൽപം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട് .

Light


പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗങ്ങളാണ് (Electromagnetic waves) എന്നറിയാമല്ലോ? നിരവധി വൈദ്യുതകാന്തിക തരംഗങ്ങളിൽ ഒന്ന് മാത്രമാണ് പ്രകാശം. ഏതൊരു തരംഗത്തിനും (Wave) അതിൻറെ തരംഗദൈർഘ്യം (Wave Length) ഉണ്ട് .തരംഗം എന്നാൽ നമുക്കറിയാം ഒരു ഓളം .അതായത് അടുത്തടുത്തുള്ള രണ്ട് ഓളങ്ങൾ തമ്മിലുള്ള ദൂരത്തെയാണ് തരംഗദൈർഘ്യം എന്നറിയപ്പെടുന്നത് .പ്രകാശവും മറ്റു വൈദ്യുതകാന്തിക തരംഗങ്ങളും തമ്മിലുള്ള വിത്യാസം അതിൻറെ തരംഗദൈർഘ്യത്തിലാണ് റേഡിയോ,ടെലിവിഷൻ,ഇൻഫ്രാറെഡ് എല്ലാം പ്രകാശത്തേക്കാൾ തരംഗദൈർഘ്യം കൂടിയതാണ് ,അൾട്രാസൗണ്ട് പോലുള്ളവ കുറഞ്ഞതും . മനുഷ്യന് കണ്ണുകൊണ്ട് കാണാൻ സാധിക്കുന്ന ഏക വൈദ്യുതകാന്തിക തരംഗം ദൃശ്യപ്രകാശമാണ് (Visible Light).മനുഷ്യന് കാണാൻ കഴിയുന്നതിനാൽ നാം വിളിച്ചതാണ് അതിനെ ദൃശ്യപ്രകാശമെന്നത് ,മറ്റു ജീവികളുടെ ദൃശ്യപ്രകാശം ഇതുതന്നെയാണ് എന്ന് ഇതിനർഥമില്ല എന്ന് മറക്കരുത് .


How We Are Seeing An Object?



നാം എങ്ങിനെയാണ് ഒരു വസ്തുവിനെ കാണുന്നത് എന്ന് നോക്കാം ,പ്രകാശം ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നത് (Reflection) കൊണ്ടാണ് നാം ഒരു വസ്തുവിനെ കാണുന്നത് . പ്രതിഫലനമില്ലെങ്കിൽ കാഴ്ച തന്നെ ഉണ്ടാകുമായിരുന്നില്ല .തൊട്ടടുത്ത് നിൽക്കുന്നവനെ പോലും കാണാൻ കഴിയാത്ത അവസ്ഥ !! കറുത്ത ആകാശത്ത് സൂര്യനെ മാത്രം കാണാം, കാരണം സൂര്യനാണല്ലോ പ്രകാശത്തിൻറെ ഉത്ഭവസ്ഥാനം .

Seeing Colors



ഇനി നമ്മുടെ വിഷയമായ വർണ്ണങ്ങളിലേക്ക് (Colours) വരാം , പലപ്പോഴും നാം ഒരു വസ്തുവിനെ തിരിച്ചറിയുന്നത് തന്നെ അതിൻറെ വർണ്ണത്തെ കുറിച്ചോർത്താണ് ,ആപ്പിൾ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ചുവന്ന ചിത്രം വരുന്നുണ്ടല്ലോ ,എങ്ങിനെയാണ് ആപ്പിളിന് ചുവന്ന നിറം വരുന്നത് ? യഥാർത്ഥത്തിൽ ആപ്പിൾ ചുവന്ന നിറത്തിലാണോ ? ഒരു വസ്തു പ്രതിഫലിപ്പിക്കുന്ന നിറമാണ് നാം അതിൻറെ നിറമായി കാണുന്നത് ,യഥാർത്ഥത്തിൽ ആപ്പിളിന് ഒരു നിറവുമില്ല ! അതിലേക്ക് വരുന്ന ദൃശ്യപ്രകാശത്തെ മുഴുക്കെ അത് ആഗിരണം ചെയ്ത് ചുവപ്പ് തരംഗങ്ങൾ (Wavelength) മാത്രം പ്രതിഫലിപ്പിക്കുന്നതിനാൽ നാം അതിനെ ചുവപ്പായി കാണുന്നു എന്ന് മാത്രം !ഇനി ഒരു വസ്തുവിലേക്ക് വരുന്ന മുഴുവൻ ദൃശ്യപ്രകാശത്തെയും ആ വസ്തു പ്രതിഫലിപ്പിക്കുകയാണെങ്കിൽ ആ വസ്തുവിനെ നാം വെള്ള നിറത്തിൽ കാണുന്നു മറിച്ച് അതിലേക്ക് വരുന്ന മുഴുവൻ ദൃശ്യപ്രകാശവും ആ വസ്തു ആഗിരണം(Absorb) ചെയ്യുകയാണെങ്കിൽ അതിൻറെ നിറം കറുപ്പാകും ! മറ്റൊരാർത്ഥത്തിൽ പ്രപഞ്ചത്തിൽ ഒന്നിനും കളറുകളില്ല മറിച്ച് വർണ്ണങ്ങൾ (Colours) എന്നത് നമ്മുടെ മസ്തിഷ്കത്തിൽ രൂപം കൊള്ളുന്ന ഒരു അത്ഭുത പ്രതിഭാസം മാത്രമാണ് എന്ന് ചുരുക്കം !




നമ്മുടെ കണ്ണുകൾക്ക് ദൃശ്യപ്രകാശത്തെ (Visible Light) മാത്രമേ കാണാൻ സാധിക്കൂ എന്ന് തുടക്കത്തിൽ സൂചിപ്പിച്ചല്ലോ ? മഴവില്ലിലെ വയലറ്റുമുതൽ ചുവപ്പ് വരെയുള്ള എഴ് നിറങ്ങൾ അടങ്ങിയതാണ് ദൃശ്യപ്രകാശം (Visible Light). പ്രകാശരശ്മികൾക്ക് നിറവിത്യാസമുണ്ടാകാൻ കാരണം അവയുടെ തരംഗദൈർഘ്യത്തിലുള്ള (Wavelength) വിത്യാസമാണ് . തരംഗദൈർഘ്യം ഏറ്റവും കുറവ് വയലറ്റിനും കൂടുതൽ ചുവപ്പിനുമാണ് , തരംഗദൈർഘ്യത്തിൻറെ അടിസ്ഥാനത്തിൽ ദൃശ്യപ്രകാശത്തിൻറെ തൊട്ടുമുകളിൽ കിടക്കുന്ന കിരണമാണ്‌ ഇൻഫ്രാറെഡ് , ദൃശ്യപ്രകാശം മാത്രം കാണാൻ കഴിയുന്ന നമ്മുടെ കണ്ണുകൾക്ക് ഇവയെ കാണാൻ സാധ്യമല്ല ! എന്നാൽ പാമ്പ് (Snake) പോലുള്ള ജീവികൾക്ക് ഇവ കാണാൻ സാധിക്കും,തെർമോപൈൽ (Thermopile) എന്ന ഉപകരണത്തിൻറെ സഹായത്തോടെയാണ് നാം ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്നത് .


ഇനി ദൃശ്യപ്രകാശത്തിൻറെ തൊട്ടുതാഴെയുള്ള കിരണങ്ങളാണ് അൾട്രാവയലറ്റ് രശ്മികൾ (Ultraviolet rays) ,ഇവയും നമുക്ക് കാണാൻ സാധ്യമല്ല, എന്നാൽ നിരവധി പക്ഷികൾക്കും ,തേനീച്ചക്കും മത്സ്യങ്ങൾക്കും ഇവ കാണാൻ സാധിക്കും. മറിച്ച് ഇവയിൽ ചില ജീവികൾക്ക് നാം കാണുന്ന ദൃശ്യപ്രകാശത്തിലെ ചില വർണ്ണങ്ങൾ കാണാനുള്ള കഴിവില്ല ,ഉദാഹരണത്തിന് തേനീച്ചകൾക്ക് ചുവപ്പ് നിറം തിരിച്ചറിയാൻ സാധ്യമല്ല .

Does colour only exist in our BRAIN? 





മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു അനുഭവമാണ് വർണ്ണങ്ങൾ എന്ന് നേരത്തെ സൂചിപ്പിച്ചു ,ഒരേ വർണ്ണം വെത്യസ്ത ആളുകളിൽ സൃഷ്ടിക്കുന്ന അനുഭവങ്ങൾ ഒരു പക്ഷെ ചെറിയ തോതിൽ വെത്യസ്തമായേക്കാം ,ഞാൻ കാണുന്ന അതേ ചുവപ്പായിരിക്കില്ല ഒരുപക്ഷേ നിങ്ങൾ കണ്ട് അനുഭവിക്കുന്നത് ! ഉദാഹരണത്തിന് വർണ്ണാന്ധത (Colour blindness) എന്ന രോഗമുള്ള ഒരാൾ നാം കാണുന്ന രൂപത്തിലല്ല വസ്തുക്കളെ കാണുന്നത് .നിങ്ങൾ കാണുന്ന വർണ്ണം നിങ്ങളിൽ ഉണ്ടാക്കുന്ന അനുഭവം ഒരിക്കലും നിങ്ങൾക്ക് മറ്റൊരാൾക്ക് വിശദീകരിച്ച് നൽകാനും സാധ്യമല്ല ,നിങ്ങളുടെ തലവേദന (Head ache) മറ്റൊരാൾക്ക് വിശദീകരിച്ചു കൊടുക്കാൻ കഴിയില്ലെന്ന പോലെ ! അനുഭവത്തെ പൂർണ്ണമായും ഒരിക്കലും വിശദീകരണത്തിലൂടെ കൈമാറാൻ കഴിയാത്ത ഈ അവസ്ഥയെ Explanatory gap എന്നാണറിയപ്പെടുന്നത്. ജന്മനാ അന്ധനായ ഒരാളിൽ വർണ്ണങ്ങൾ ഉണ്ടാക്കുന്ന അനുഭവങ്ങൾ വിശദീകരിക്കുന്ന Tommy EdisonXP ൻറെ മുകളിലുള്ള യൂ-ട്യൂബ് വീഡിയോ ഉദാഹരണം .

How Animals See the World





മറ്റൊരു അത്ഭുതകരമായ കാര്യം നാം ഈ ലോകത്തെ കാണുന്ന അതേ രൂപത്തിലല്ല മറ്റു പല ജീവികളും ഈ ലോകത്തെ കാണുന്നത് എന്നതാണ് ,നാം കാണുന്നതിൽ നിന്നും വെത്യസ്ഥമായ മറ്റൊരു വേർഷൻ ആണ് അവർ കാണുന്നത് എന്നത് തികച്ചും അത്ഭുതകരമാണ് , ഓരോ ജീവികളും ലോകത്തെ കാണുന്ന വിധം വിവരിക്കുന്ന മുകളിലുള്ള  വീഡിയോ കാണുക ദൃശ്യപ്രകാശത്തെ മാത്രം കാണാനുള്ള കഴിവേ നമ്മുടെ കണ്ണുകൾക്കൊള്ളൂ ,നാം ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ അൾട്രാവയലറ്റ് രശ്മികളടങ്ങുന്നവയെയാണ് കണ്ടിരുന്നതെങ്കിൽ ഈ ലോകം നാം മറ്റൊരു രൂപത്തിലായിരിക്കും ദർശിക്കുക ,എളുപ്പത്തിൽ മനസ്സിലാക്കാൻ ഞാൻ ഉപയോഗിച്ച ഫോട്ടോനോക്കുക ,നമ്മുടെ ഭൂമി എന്നാൽ നമ്മുടെ മനസ്സിലേക്ക് വരുന്ന ഇളം നീലനിറത്തിലുള്ള മനോഹരമായ ഒരു ചിത്രമുണ്ട് ,നമ്മുടെ കണ്ണുകൾക്ക് ദൃശ്യപ്രകാശത്തെ മാത്രം കാണാൻ സാധിക്കുന്നതിനാലാണ് ഈ ചിത്രം നാം കാണുന്നത് , നമുക്കുള്ളത് ഇൻഫ്രാറെഡും അൾട്രാവയലറ്റും കാണാൻ സാധിക്കുന്ന കണ്ണുകളാണെങ്കിൽ ഇതേ ഭൂമിയുടെ ചിത്രം നാം ഈ വെത്യസ്ത രൂപത്തിലാകും കാണേണ്ടിവരിക എന്ന് ചുരുക്കം ! ഓരോ കാഴ്ചയും തരുന്ന വെത്യസ്ത ചിത്രങ്ങളാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത് !



ഭൂമിയിലെ ജീവൻറെയും പ്രകാശത്തിൻറെയും സ്ത്രോതസായ സൂര്യനെ സൃഷ്ടിച്ച പ്രപഞ്ചസൃഷ്ടാവിനെ സ്തുതിക്കുന്നു.

1 comment:

  1. ബാക്കി കൂടി പ്രതീക്ഷിക്കുന്നു

    ReplyDelete